ഇനി ആ ‘വട്ടപ്പാറ വളവ്’ ഭൂപടത്തില്‍നിന്ന് ഒഴിവാകും
മലപ്പുറം ഇടപ്പള്ളി-മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയില്‍ നിര്‍മിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് (viaduct) മേല്‍പാലമടങ്ങിയ ബൈപാസ്.
ആറുവരി ബൈപാസില്‍ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയല്‍ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകള്‍ക്കും തോടുകള്‍ക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകള്‍ക്ക് മുകളിലും ഈ പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകള്‍ഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് ഇവിടെ താഴേക്ക് നിര്‍മിക്കുക.