Kasaragod

പെരിയ ഇരട്ട കൊലക്കേസ്:കൃഷ്ണനും സത്യനാരായണനും പോരാടിയത് ഒന്നര വർഷത്തിലേറെ

“Manju”

പെരിയ • ‘പരമോന്നത നീതിപീഠത്തിനും ദൈവത്തിനും നന്ദി… തളർന്നു വീഴുമെന്നായപ്പോൾ തുണയായതിന്…ഇരുട്ടിൽ വെളിച്ചമായതിന്..’വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വെട്ടേറ്റുവീണ മകൻ ശരത്‍ലാലിനെക്കുറിച്ചോർത്തായിരുന്നില്ല, നീതിക്കുവേണ്ടിയുള്ള യാത്രയിൽ നിരായുധരായ തങ്ങളെ എല്ലാ സംവിധാനവുമുപയോഗിച്ചു തടഞ്ഞ സംസ്ഥാന സർക്കാരിനെക്കുറിച്ചു പറഞ്ഞായിരുന്നു സത്യനാരായണൻ കണ്ണീർപൊഴിച്ചത്.

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര വർഷത്തിലേറെയായി നീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2019 മാർച്ച് 1നാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർക്കു നിവേദനം നൽകുന്നത്. മറുപടിയില്ലാത്തതിനാൽ ഏപ്രിൽ 1ന് ഹൈക്കോടതിയെ സമീപിച്ചു.

അന്നു മുതൽ പല്ലും നഖവുമുപയോഗിച്ച് നമ്മുടെ തന്നെ നികുതിപ്പണം കൊണ്ട് സർക്കാർ ഞങ്ങളുടെ ആവശ്യത്തെ എതിർക്കുകയായിരുന്നു. അപ്പോഴും നീതിപഠത്തിലായിരുന്നു വിശ്വാസം. ദൈവവും ഒപ്പം നിന്നു. ഞങ്ങൾക്കു വേണ്ടി ശരീരം കൊണ്ടും മനസ്സുകൊണ്ടും പോരാടിയ എല്ലാവർക്കും നന്ദി. സത്യനാരായണൻ പറഞ്ഞു. നിയമപോരാട്ടത്തിനൊപ്പം നിന്ന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അഭിഭാഷകർക്കും കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ നന്ദി അറിയിച്ചു. നീതി തരേണ്ട ഭരണകൂടം അതു നിഷേധിച്ചു. പക്ഷേ നീതിപീഠം ഞങ്ങളാണു ശരിയെന്നു തെളിയിച്ചു.

Related Articles

Back to top button