InternationalLatest

മങ്കിപോക്സ് വ്യാപനം ; അടിയന്തിര യോഗത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന

“Manju”

മങ്കിപോക്‌സ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന. മെയ് ആദ്യവാരത്തോടെ വിവിധ രാജ്യങ്ങള്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനമായത്.

മങ്കിപോക്‌സ് വൈറസിന്റെ വ്യാപനരീതികള്‍, സ്വവര്‍ഗരതിക്കാരിലും ബൈസെക്ഷ്വലായിട്ടുള്ള ആളുകളിലും രോഗം കൂടുതലായി പിടിപെടാനുള്ള കാരണം, വാക്‌സിന്‍ ലഭ്യത എന്നീ കാര്യങ്ങള്‍ യോഗത്തില്‍ അജണ്ടയാകുമെന്നാണ് വിവരം.

യുകെ, സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് മെയ് മാസത്തില്‍ രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതുവരെ പൊതുജനങ്ങള്‍ക്ക് ജീവഹാനി ഉണ്ടാക്കിയിട്ടില്ലെന്നതും വൈറസ് ബാധിച്ച എല്ലാ രോഗികളും ആശുപത്രിയില്‍ തൃപ്തികരമായ ആരോഗ്യനില പുലര്‍ത്തുന്നുണ്ട് എന്നതുമാണ് ആശ്വാസകരമായ വസ്തുതയെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് അതിവേഗതത്തിലാണ് രോഗവ്യാപനമുണ്ടാകുന്നതെന്ന് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നു.

 

Related Articles

Back to top button