IndiaKeralaLatest

90-ാം വയസ്സില്‍ കന്നി വോട്ട്

“Manju”

കൊച്ചി : 90ാം വയസ്സില്‍ കന്നി വോട്ട് ചെയ്യാനൊരുങ്ങി വിഎ സുകുമാരന്‍. കൊച്ചി വടുതലയില്‍ താമസിക്കുന്ന സുകുമാരന്‍ ഇതുവരെയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. എനിക്ക് ഈ രാഷ്ട്രീയക്കാരെയൊന്നും ഇഷ്ടമല്ലെന്നാണ് സുകുമാരന്‍ പറയുന്നത്. എന്നാല്‍ അത് മാത്രമല്ല സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കാനുള്ള കാരണം.
വോട്ടവകാശത്തിനുള്ള ഒരു രേഖയും സുകുമാരന്റെ പക്കലുണ്ടായിരുന്നില്ല. മരടാണ് സുകുമാരന്റെ സ്വദേശം. അവിടെ നിന്നും ചെറുപ്പത്തിലേ പോന്നതാണ്. പിന്നീട് കൊച്ചിയിലെ പലഭാഗങ്ങളില്‍ പാല്‍ക്കച്ചവടം നടത്തി വന്നു.
52 വര്‍ഷമായി വടുതലയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇതിനിടെ വാടക വീടുകള്‍ പലതുമാറി. 30 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. 2 മക്കളും സംസ്ഥാനത്തിനു പുറത്താണ്.
66ാം ബൂത്തിലെ ബിഎല്‍ഒയാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സുകുമാരനെ സഹായിച്ചത്. വാര്‍ധക്യ പെന്‍ഷനു വേണ്ടി ശ്രമിച്ചപ്പോള്‍ സുകുമാരന്‍നായരുടെ കൈയ്യില്‍ രേഖകളൊന്നുമില്ല. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ പ്രായം തെളിയിക്കുന്ന രേഖ നല്‍കി. ഇപ്പോള്‍ താമസിക്കുന്ന വിലാസത്തിലേക്ക് സ്ഥിരതാമസക്കാരനാണെന്ന് തെളിവ് നല്‍കി. ഇതോടെ വോട്ടര്‍പട്ടികയില്‍ പേരു ചേര്ഡക്കാനായി. തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു.

Related Articles

Back to top button