IndiaLatest

സ്കൂളുകൾ തുറന്ന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ്

“Manju”

ശ്രീജ.എസ്

ഹൈദരാബാദ്: എട്ട് മാസങ്ങള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറന്ന് അധ്യായനം ആരംഭിച്ച ആന്ധ്രപ്രദേശില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ്. ഈ മാസം രണ്ടിനാണ് ആന്ധ്രയില്‍ കോവിഡ് വ്യാപനത്തില്‍ ശമനം കണ്ടെതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറന്നത്. ഇതിന് പിന്നാലെയാണ് ആശങ്ക പരത്തി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രോഗം കണ്ടെത്തിയത്.

സ്‌കൂള്‍ തുറന്ന രണ്ടാം തീയതി തന്നെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെ പ്രകാശം ജില്ലയിലുള്ള നാല് ജില്ലാ പരിഷത് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വൈറസ് ബാധ കണ്ടെത്തി. പ്രകാശം ജില്ലയിലെ ഹനുമന്‍തുനിപാഡു മേഖലയിലുള്ള ഗൊല്ലപല്ലി സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പരിശോധനാ ഫലം പോസിറ്റീവായി.

ചിറ്റൂര്‍ ജില്ലയില്‍ 159 അധ്യാപകരുടേയും ഒന്‍പത് വിദ്യാര്‍ത്ഥികളുടേയും പരിശോധനാ ഫലവും പോസിറ്റീവായി. കിഴക്കന്‍ യാദവല്ലിയിലെ കാമവരപുകോട്ടയിലുള്ള സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്കും വിഴിനഗരം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വൈറസ് ബാധ കണ്ടെത്തി.

വിദ്യാഭ്യാസ കമ്മീഷണര്‍ സ്ഥലത്തെത്തി രോഗബാധ കണ്ടെത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും കൂടുതല്‍ പേരിലേക്ക് വൈറസ് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button