KeralaLatest

കാലാവസ്ഥ വ്യതിയാനം : മറയൂരില്‍ നെല്‍കൃഷി നശിച്ചു

“Manju”

സിന്ധുമോൾ. ആർ

മറയൂരിൽ‍ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഹെക്ടർകണക്കിന് നെൽ‍കൃഷി നശിച്ചു. കാരയൂര്‍, വെട്ടുകാട്, പയസ്നഗർ‍, മാശിവയൽ‍, കണക്കയം തുടങ്ങിയ മേഖലകളിലാണ് കൃഷിനാശം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചിരിക്കുന്നത്.തമിഴ്നാട്ടിൽ നിന്നും വിത്തും വളവും എത്തിക്കുന്നതും പണിക്കൂലിയും ഉൾപ്പെടെ ഒരു ഏക്കറിന് അമ്പതിനായിരത്തിലധികം രൂപയാണ് ചിലവ്.

മറയൂർ മേഖലയിൽ‍ കരിമ്പു കൃഷി വ്യാപകമായിരുന്നു. എന്നാൽ കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായതോടെയാണ് പലർക്കും കൃഷി ഉപേക്ഷിക്കേണ്ടി വന്നത്. തുടർന്നാണ് നെല്‍ കൃഷി ആരംഭിച്ചത്. കർ‍ഷകരുടെ ആറുമാസം നീണ്ട അധ്വാനം കാലം തെറ്റി എത്തിയ കാറ്റും മഴയും ഇല്ലാതാക്കുക ആയിരുന്നു .

Related Articles

Back to top button