LatestThiruvananthapuram

‘അചഞ്ചലമായ വിശ്വാസം നമ്മെ നയിക്കട്ടെ’: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ഗുരുവിലുള്ള വിശ്വാസം അചഞ്ചലമായിരിക്കണമെന്നും ഏത് പ്രതിസന്ധിയിലും അത് കൈവിടരുതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് സ്പിരിച്വൽസോൺ കോൺഫറൻസ് ഹാളിൽ വച്ച് ജനുവരി 30 ചൊവ്വാഴ്ച രാത്രി 8 മണിക്ക് നടന്ന തിരുവനന്തപുരം റൂറൽ ഏരിയയിലുള്ള ആർട്ട്സ് ആൻ്റ് കൾച്ചർ ഡിവിഷൻ ഗവേണിംഗ് കമ്മിറ്റി, ഏരിയ കമ്മിറ്റി ചുമതലക്കാരുടെ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ആശ്രമജീവിതം മഞ്ഞുപാളിയിലൂടെയുള്ള യാത്രയാണ് വിശ്വാസത്തിന്റെ ഉറപ്പില്‍        ശ്രദ്ധയൂന്നിയാല്‍ മാത്രമേ നമ്മള്‍ വീഴാതിരിക്കു.കലര്‍പ്പില്ലാത്ത വിശ്വാസമാണ് അവിടെ നമുക്ക് തുണയാകേണ്ടത്.ആ ആത്മവിശ്വാസത്തില്‍ പിടിച്ച് മുന്നോട്ടു പോയാലേ യഥാര്‍ത്ഥമായ ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കു. ഗൃഹസ്ഥാശ്രമികളും കൂടിച്ചേരുന്നതാണ് ആശ്രമം. ഇവിടെയുള്ള എല്ലാ കാര്യങ്ങളും ഒരുമിച്ച് വേണം ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ വിലയിരുത്തുന്നത് അതിൽ പ്രവർത്തിക്കുന്ന ആളുകളുടെ ആത്മാർത്ഥതയെയും വിശ്വസ്തതയും ഒക്കേ പരിഗണിച്ചാണ്.

ആശ്രമത്തിന്റെ കർമ്മ രംഗത്ത് സമഗ്രമായ സംഭാവന നൽകാൻ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 2023 വർഷം ശാന്തിഗിരിയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു. കോഴിക്കോട്, ഡൽഹി ,ചെന്നൈ ആശ്രമം ബ്രാഞ്ചുകളിൽ പുതിയ മന്ദിരങ്ങളുടെ സമർപ്പണമുൾപ്പടെ വലിയ കർമങ്ങൾ നടന്നു. പുതിയ ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും പരമ്പരയിലേക്ക് വന്നു. 22 യുവതികള്‍ സന്ന്യാസിനിമാരായി മാറുകയുണ്ടായി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതിനെ അഭിനന്ദിക്കുകയുണ്ടായി. ഇതിനെല്ലാം പ്രേരകമാകാൻ സാംസ്കാരിക പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.

ഗുരു എന്ന പരമ പ്രകാശത്തിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് മറ്റുള്ളവർക്ക് ചെറിയ തോതിലെങ്കിലും വെളിച്ചമായി മാറാൻ ശ്രമിക്കണം. ഗുരുവിന്റെ ജീവിതത്തിലുടനീളം സഹിച്ച കാര്യങ്ങൾ ആലോചിച്ച് നാം നേരിടുന്ന ചെറിയ ചെറിയ വിഷമങ്ങൾ സഹിച്ച് ആശ്രമത്തിൽ പിടിച്ചു നിൽക്കാൻ കഴിയണം. ഇവിടെ കഴിയുന്നത് ആശ്രമത്തിനു വേണ്ടിയല്ല നമുക്ക് വേണ്ടിയാണ് എന്ന ചിന്ത വേണം. ഗുരുവിന്റെ നൂറാം ജന്മദിനം, ജൻമഗൃഹ സമുച്ചയ നിർമാണം, കേന്ദ്രാശ്രമത്തിന്റെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഗുരുവിന്റെ ഇച്ഛക്കനുസൃതമായി ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്ന് സ്വാമി പറഞ്ഞു.

ഡയറക്ടർ (അഡ്മിനിസ്ട്രേഷന്‍) ഓഫീസ് ഓഫ് ദ ജനറൽ സെക്രട്ടറി ജനനി ദിവ്യ ജ്ഞാനതപസ്വിനി മഹനീയ സാന്നിധ്യം വഹിച്ചു. സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാനതപസ്വിനി, ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ജനനി മംഗള ജ്ഞാനതപസ്വിനി, ജനനി ഗൗതമി ജ്ഞാനതപസ്വിനി, ജനനി സുകൃത ജ്ഞാനതപസ്വിനി, ജനനി വന്ദിത ജ്ഞാനതപസ്വിനി, ജനനി കരുണശ്രീ ജ്ഞാനതപസ്വിനി, ബ്രഹ്മചാരികളായ എസ്.വിവേക്, എൻ.എം.മനു , ആർ.മുക്തൻ, ബ്രഹ്മചാരിണി കീർത്തന പ്രസാദ്, ഡോ.റ്റി.എസ്.സോമനാഥൻ, ഡി.പ്രദീപ് കുമാർ, റ്റി.കെ. ഉണ്ണിക്കൃഷ്ണ പ്രസാദ്, എം.പി.പ്രമോദ് തുടങ്ങിയവരും  വിവിധ ഗവേണിംഗ് കമ്മറ്റികളുടെ നൂറോളം പ്രതിനിധികളും പങ്കെടുത്തു.

Related Articles

Back to top button