IndiaLatest

മിലിറ്ററി കോളെജ് പ്രവേശന പരീക്ഷ ഡിസംബർ18ന്

“Manju”

തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളെജിലേക്ക് ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 18 നു നടത്തും. പരീക്ഷയ്ക്ക് ഈ വർഷം മുതൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം.2022
ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസായിരിക്കുകയോ വേണം.
2009 ജൂലൈ രണ്ടിന് മുൻപോ 2011 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല.പ്രവേശന പരീക്ഷക്കുള്ള അപേക്ഷാ ഫോമും വിവരങ്ങളും മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളെജിലേക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ് സി/എസ്ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി സർട്ടിഫിക്കറ്റുകൾ സഹിതം 555
രൂപയ്ക്കും അപേക്ഷാഫോം ലഭിക്കും. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും.
അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിനായി ഡിമാൻഡ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്,രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളെജ്,ഡെറാഡൂൺ,ഡ്രായി ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ,ടെൽ ഭവൻ,ഡെറാഡൂൺ,ഉത്തരഖണ്ഡ് (ബാങ്ക് കോഡ് 01576)എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്,രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളെജ്,ഡെറാഡൂൺ, ഉത്തരാഖണ്ഡ് 248003 എന്ന വിലാസത്തിൽ അയയ്ക്കുക.ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.inൽ ലഭ്യമാണ്.

Related Articles

Back to top button