InternationalLatest

മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍

“Manju”

ദോഹ: ഇന്ത്യയില്‍ നിന്നുള്ള ഓണ്‍ അറൈവല്‍ വിസ യാത്രക്കാരുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.ഖത്തറില്‍ താമസിക്കുന്ന അത്രയും കാലയളവിലേക്ക്​ ‘ഡിസ്കവര്‍ ഖത്തര്‍’ വഴി ഹോട്ടല്‍ ബുക്കിങ്​ നിര്‍ബന്ധമാക്കികൊണ്ടാണ്​ പുതിയ മാറ്റം. ഇന്ത്യക്ക്​ പുറ​മെ, ഇറാന്‍, പാകിസ്താന്‍ പൗരന്മാര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്​. ഏപ്രില്‍ 14 മുതല്‍ പുതിയ നിര്‍ദേശം പ്രാബല്ല്യത്തില്‍ വരുമെന്ന്​ അധികൃതര്‍ അറിയിച്ചു. മൂന്ന്​ രാജ്യങ്ങളുടെ പാസ്​പോര്‍ട്ട്​ കൈവശക്കാരായ ഓണ്‍അറൈവല്‍ യാത്രക്കാര്‍ക്ക്​ മാത്രമായിരിക്കും ഈ നിര്‍ദേശം ബാധകമാവുക.

Related Articles

Back to top button