KeralaLatestThiruvananthapuram

ഒരു മാസത്തിനിടെ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ്

“Manju”

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വ്യാപനം കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ശുഭ സൂചനയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടായേക്കും

രോഗവ്യാപനം നിയന്ത്രിച്ച സംസ്ഥാനത്തിന്റെ നടപടിയെ കഴിഞ്ഞ ദിവസം കേന്ദ്രം അഭിനന്ദിച്ചിരുന്നു. ഫെബ്രുവരി 11ന് 63,000 കൊറോണ രോഗികളാണ് കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മാർച്ച് 11 ന് രോഗികളുടെ എണ്ണം 35000 ലേക്ക് താഴ്ന്നു. എന്നാൽ കൊറോണ വ്യാപനം രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളിൽ എറണാകുളവും ഉൾപ്പെടുന്നത് ആശങ്കയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

പരമാവധി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിൽ 24 മണിക്കൂർ വാക്സിനേഷൻ ആരംഭിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മുതിർന്ന പൗരന്മാർക്കും, ഗുരുതര രോഗങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവർക്കുമുള്ള പ്രതിരോധ കുത്തിവെയ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. അറുപത് വയസ്സിന് മുകളിലുള്ളവർക്കാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ നൽകുക.

Related Articles

Back to top button