ClimateLatest

കൂട്ടിക്കലിലെ അപകടത്തിന് കാരണം മേഘവിസ്ഫോടനം

“Manju”

സംഭവിച്ചത് ലഘു മേഘവിസ്‌ഫോടനം; കൂട്ടിക്കലിൽ അപകടത്തിന് കാരണമായ പ്രതിഭാസം

കോട്ടയം: അതിശക്തമായ മഴയില്‍ കോട്ടയം ജില്ലയിലുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്കും പെരുമഴയ്‌ക്കും കാരണം ലഘു മേഘവിസ്‌ഫോടനമെന്ന് വിദഗ്ധര്‍. ചെറിയ പ്രദേശത്ത് വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്ര മഴയെയാണ് ലഘു മേഘവിസ്‌ഫോടനമായി വിശേഷിപ്പിക്കുന്നത്.
ഇതിനെ തുടര്‍ന്നാണ് കോട്ടയത്തെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലുണ്ടായതെന്നാണ് കരുതുന്നത്. 2019ല്‍ കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ നാശനഷ്ടങ്ങള്‍ക്കും ഉരുള്‍പൊട്ടലിനും കാരണമായത് ലഘു മേഘവിസ്‌ഫോടനം തന്നെയാണ്. മണിക്കൂറില്‍ പത്ത് സെന്റീമീറ്റര്‍ അളവില്‍ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘ വിസ്‌ഫോടനമെന്ന് പറയുന്നത്.
എന്നാല്‍ കേരളത്തില്‍ പൊതുവെ ഇത് ലഭിക്കാറില്ല. രണ്ട് മണിക്കൂര്‍ കൊണ്ട് അഞ്ച് സെന്റിമീറ്ററിന് മുകളില്‍ മഴ ലഭിച്ചാല്‍ കേരളം പോലെയൊരു പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാക്കും. കഴിഞ്ഞ ദിവസം ഇതാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് കഴിഞ്ഞ 12ന് മഴ നിലച്ചതാണ്.
പിന്നീട് ഇക്കഴിഞ്ഞ മഴയാണ് ലഭിച്ചത്. ഇതോടെയാണ് സംസ്ഥാനം മുഴുവന്‍ ദുരിതത്തിലാകുന്ന സംഭവമുണ്ടായത്. സംസ്ഥാനമൊട്ടാകെ ശനിയാഴ്ച ദിവസം കാര്‍മേഘം നിറഞ്ഞിരുന്നു. പലയിടത്തും കനത്ത മഴ പെയ്യുകയും ചെയ്തു. കൂടുതല്‍ തീവ്രമായ ചെറുമേഘക്കൂട്ടങ്ങള്‍ നിന്നിരുന്ന പ്രദേശത്താണ് അതിശക്തമായ മഴ ലഭിച്ചതെന്ന് കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ച്‌ വിഭാഗം അറിയിച്ചു

Related Articles

Back to top button