ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക് ഡൗൺ സമ്പൂർണ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . കൊവിഡ് കേസുകളിൽ ഗണ്യമായ കുറവാണ് ലോക്ക് ഡൗൺ നടപ്പാക്കിയ ശേഷം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സഹകരണമുണ്ടായതിനാൽ ലോക്ക് ഡൗൺ വിജയകരമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ബെഡിന്റെ അളവ് കൂട്ടാൻ കഴിഞ്ഞു. ഇനി ഡൽഹിയിൽ ഓക്സിജൻ സിലിണ്ടറിനോ ഓക്സിജൻ ബെഡുകൾക്കോ ഐസിയു ക്ഷാമവും ഉണ്ടാകില്ലെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്സിൻ ഉത്പാദനം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.