IndiaLatest

ഇന്ത്യന്‍ രുചികളുമായി ആംസ്റ്റര്‍ഡാമില്‍ റെസ്റ്റോറന്റ് ആരംഭിച്ച്‌ സുരേഷ് റെയ്ന

“Manju”

ആംസ്റ്റര്‍ഡാം: ഭക്ഷണത്തെ ഏറെ സ്നേഹിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്ന തന്റെ ഭക്ഷണപ്രിയം ആരാധകരിലേക്ക് എത്തിക്കാന്‍ പുതിയ റെസ്റ്റോറന്‍റുമായി എത്തിയിരിക്കുകയാണ്. ആംസ്റ്റര്‍ഡാമിലാണ് റെയ്നയുടെ പുത്തൻ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. തനത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ യൂറോപ്യന്‍ ജനതയ്ക്കായി പരിചയപ്പെടുത്താന്‍ ‘റെയ്ന ഇന്ത്യന്‍ റസ്റ്റോറന്‍റ്’ എന്നാണ് ഈ ഭക്ഷണശാലയുടെ പേര്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ഒട്ടുമിക്ക വിഭവങ്ങളും ഈ ഭക്ഷണശാലയില്‍ ലഭ്യമായിരിക്കും.

സാമൂഹികമാധ്യമത്തിലൂടെ ഇതേക്കുറിച്ച്‌ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് താരം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ രുചികള്‍ യൂറോപ്പിലേക്ക് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെസ്റ്റോറന്റ് തുടങ്ങിയതെന്ന് റെയ്ന കുറിച്ചു.

ഉത്തരേന്ത്യയിലെ സമ്പന്നമായ മസാലകളും സൗത്ത് ഇന്ത്യൻ രുചികളുമൊക്കെ ഇഴചേര്‍ന്ന വൈവിധ്യം കലര്‍ന്ന ഇന്ത്യൻ രുചികളാണ് റെയ്ന റെസ്റ്റോറന്റിന്റെ പ്രത്യേകത എന്ന് സുരേഷ് റെയ്ന പറയുന്നു.
ഇന്ത്യൻ രുചിവൈവിധ്യത്തെ ആഴത്തില്‍ അവതരിപ്പിക്കാൻ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും സ്നേഹത്തോടെയും കൃത്യതയോടെയുമാണ് അവ തയ്യാറാക്കുന്നതെന്നും റെയ്ന പറയുന്നു. നിരവധി പേരാണ് റെയ്നയുടെ കുറിപ്പിനു കീഴെ ആശംസകളുമായി എത്തിയത്

Related Articles

Back to top button