India

ദ്വിദിന സന്ദർശനത്തിനായി കരസേന മേധാവി ജമ്മുകശ്മീരിലേയ്‌ക്ക്

“Manju”

ന്യൂഡൽഹി: കരസേന മേധാവി എംഎം നരവാനെ ദ്വിദിന സന്ദർശനത്തിനായി ജമ്മുകശ്മീരിലേയ്‌ക്ക്. പ്രദേശത്തെ സുരക്ഷ സാഹചര്യം വിലയിരുത്താനായാണ് നരവാനെയുടെ സന്ദർശനം. ഇതോടൊപ്പം നിയന്ത്രണരേഖയിലും കരസേന മേധാവി സന്ദർശനം നടത്തും.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു മുന്നോടിയായാണ് കരസേന മേധാവി ജമ്മുകശ്മീർ സന്ദർശിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് ആഭ്യന്തരമന്ത്രി ജമ്മുകശ്മീരിൽ എത്തുന്നത്. ഒക്ടോബർ 23 മുതൽ 25 വരെയാണ് അമിത് ഷായുടെ സന്ദർശനം.

ജമ്മുകശ്മീരിൽ തുടരുന്ന തീവ്രവാദ ആക്രമണങ്ങൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ ഏഴ് സൈനികരാണ് വീരമൃത്യുവരിച്ചത്. ഇതിനെതിരേ സേന ശക്തമായി തിരിച്ചടിക്കുകയാണ്. തീവ്രവാദികളെ തുരത്താൻ സൈന്യം സുസജ്ജമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ മാസം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പതിനൊന്നായി. കുറച്ചു ദിവസങ്ങളായി പുൽവാമയിലും ശ്രീനഗറിലും നാട്ടുകാർക്കെതിരെ ഭീകരരുടെ ആക്രമണം വർദ്ധിച്ചു വരികയാണ്.

Related Articles

Back to top button