IndiaLatest

ഒഡിഷയില്‍ കനത്ത മഴ

“Manju”

ഭുവനേശ്വര്‍: ഒഡിഷയില്‍ കനത്ത മഴയെ തുടര്‍ന്ന് ചരക്ക് ട്രെയിന്‍ പാളം തെറ്റി നദിയിലേയ്ക്ക് മറിഞ്ഞു. ഫിറോസ്പുരില്‍ നിന്നും ഖുര്‍ദ റോഡിലേക്ക് പോകുകയായിരുന്ന ട്രെയിനായിരുന്നു അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച പുലര്‍ചെ ഗോതമ്പുമായി പോകുകയായിരുന്ന ട്രെയിന്‍ നന്ദിര നദിയുടെ പാലത്തില്‍ നിന്ന് പാളം തെറ്റുകയായിരുന്നു.
ആറു കോച്ചുകള്‍ വെള്ളത്തില്‍ മുങ്ങി. അതേസമയം ലോകോ പൈലറ്റും മറ്റു ജീവനക്കാരും സുരക്ഷിതരാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കുകയും എട്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. മഴ ശക്തമായതോടെ ഒഡിഷയിലെ 12 ഓളം ജില്ലകളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button