IndiaLatest

ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രം ചര്‍ച്ച നടത്തുന്നു

“Manju”

ന്യൂ​ഡ​ല്‍​ഹി: ജനങ്ങള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇന്ധനവില നിയന്ത്രിയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അ​സം​സ്​​കൃ​ത എ​ണ്ണ ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളോ​ട്​ വി​ല കു​റ​ച്ചു ത​ര​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ത്തിയാണ് ഒ​രു ച​ര്‍​ച്ച നടക്കുക. തീ​രു​വ കു​റ​ക്കു​ക വ​ഴി വ​രു​മാ​ന​ന​ഷ്​​ട​ത്തി​ല്‍ ചെ​റി​യൊ​രു പ​ങ്ക്​ കേ​ന്ദ്രം ഏ​റ്റെ​ടു​ക്കുമ്പോള്‍, സം​സ്​​ഥാ​ന​ങ്ങ​ളെ​ക്കൂ​ടി പ്രാ​ദേ​ശി​ക നി​കു​തി കു​റ​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ന്നുണ്ട്.

പെ​ട്രോ​ളി​ന്​ ഡ​ല്‍​ഹി​യി​ല്‍ ലി​റ്റ​റി​ന്​ 105.84 രൂ​പ​യെ​ന്നതാണ്‌ ഇപ്പോഴത്തെ നില. മും​ബൈ​യി​ല്‍ ഇ​ത്​ 111.77 രൂ​പ​യാ​ണ്. ഡീ​സ​ലി​ന്​ യ​ഥാ​ക്ര​മം 94.57 രൂ​പ​യും 102.52 രൂ​പ​യു​മാ​യി. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ ലി​റ്റ​റി​ന്​ ശ​രാ​ശ​രി 79 രൂ​പ​യാ​ണ്​ ഡ​ല്‍​ഹി​യി​ല്‍ വി​ല.
അതേസമയം, സംസ്ഥാനത്തും ഇന്ധനവിലയിലുണ്ടായ കുതിപ്പ് ജനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. 108.9 രൂപയാണ് സംസ്ഥാനത്ത് പെട്രോളിന്റെ വില. ഇത് ടാക്സി ഡ്രൈവര്‍മാരെയും, സ്ഥിര ജോലിക്കാരെയും, പ്രൈവറ്റ് ബസ്സുകളെയുമെല്ലാം കാര്യമായി ബാധിച്ചിട്ടുണ്ട്.

Related Articles

Back to top button