IndiaLatest

ടോള്‍ബൂത്ത് മുക്തമാകുമെന്ന് നിതിന്‍ ഗഡ്കരി

“Manju”

ശ്രീജ.എസ്‌

ന്യൂഡല്‍ഹി : ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടോള്‍ബൂത്ത് മുക്തമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം ജി പി എസ് സംവിധാനം ഉപയോഗിച്ച്‌ ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും. വാഹനത്തിന്റെ ജി പി എസ് ഇമേജിങ് മുഖേന പണം പിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഫാസ്റ്റാഗ് മുഖേനയാണ് ടോളില്‍ പണം പിരിയ്ക്കുന്നത്. ഫെബ്രുവരി 15 മുതല്‍ രാജ്യത്ത് ഫാസ്റ്റാഗ് നിര്‍ബന്ധം ആക്കിയിരുന്നു. ടോള്‍ പ്ലാസകളെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 2020 തുടക്കത്തില്‍ ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് നീണ്ടു പോകുക ആയിരുന്നു.

 

Related Articles

Back to top button