IndiaLatest

ദീപാവലി സമ്മാനം : ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ വര്‍ദ്ധനവ്

“Manju”

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ വര്‍ദ്ധനവ്. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പുതുക്കിയ ക്ഷാമബത്ത ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവക്കാരുടെ ക്ഷാമബത്ത 31 ശതമാനമായി.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇതിന് മുന്‍പ് വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊറോണ വ്യാപനം കുറഞ്ഞതോടെ ജൂലൈയില്‍ ക്ഷാമബത്ത നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ജൂലൈമുതല്‍ വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത നല്‍കി തുടങ്ങുന്നത് ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനം ചെയ്യുക. മുന്‍പ് 28 ശതമാനം ആക്കി വര്‍ദ്ധിപ്പിച്ച്‌ ക്ഷാമബത്തയാണ് ദീപാവലിയോട് അനുബന്ധിച്ച്‌ 31 ശതമാനം ആക്കി നല്‍കുന്നത്. 34,400 കോടി രൂപയോളം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതിന് അധിക ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

Related Articles

Back to top button