KeralaLatest

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം:  നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും. സുഹൃത്തിനൊപ്പം പോകാന്‍ വേണ്ടി കൊലപാതകം നടത്തിയെന്നാണ് അമ്മ വിജി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയിലാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടത്. പോത്തന്‍കോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് അമ്മ വിജിയുടെ മൊഴി. ഒരു ദിവസം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നും വിജി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button