KeralaLatestThiruvananthapuram

ജില്ലയില്‍ രണ്ടു ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കൂടി

“Manju”

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ രണ്ടു ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കൂടി ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.ചിറയിന്‍കീഴ്, കാട്ടാക്കട താലൂക്കുകളിലാണ് ഓരോ ഡി.സി.സികള്‍ വീതം ഏറ്റെടുത്തത്. ഇവിടങ്ങളില്‍ 100 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും. ഇവിടങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button