IndiaLatest

ഏറ്റവും വലിയ യന്ത്ര ഊഞ്ഞാല്‍ ദുബായില്‍

“Manju”

ദുബായ് : ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ യന്ത്ര ഊഞ്ഞാല്‍ ദുബായില്‍. ഐന്‍ ദുബായ് (ദുബായിയുടെ കണ്ണ്) എന്നാണ് ഇതിന്റെ പേര്. വെറും ഊഞ്ഞാലാട്ടം മാത്രമല്ല, ദുബായ് മുഴുവന്‍ 360 ഡിഗ്രി യില്‍ നോക്കികാണാന്‍ ഇനി ഇതില്‍ കയറിയാല്‍ മതി. ദുബായിലെ താമസക്കാരുടെ ജീവിത നിലവാരം സമ്ബുഷ്ടമാക്കുന്നതിനായുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ദുബായ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും സന്തോഷം നല്‍കുന്ന രാജ്യമായി ദുബായിയെ മാറ്റുക എന്നുള്ളതാണ് അധികാരികളുടെ ലക്ഷ്യം. ദുബായ് ബ്ലൂ വാട്ടേഴ്സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നിരീക്ഷണ ചക്രം സന്ദര്‍ശകര്‍ക്ക് സവിശേഷ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

9 ദശലക്ഷം മനുഷ്യ മണിക്കൂര്‍ ചിലവിട്ടാണ് ഈ കൂറ്റന്‍ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. യന്ത്രത്തിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ രണ്ടു ക്രെയിനുകളാണ് ഉപയോഗിച്ചത്. ഈ ചക്രത്തിന്റെ നിര്‍മാണത്തിന് ഈഫല്‍ ടവറിനേക്കാള്‍ 33% സ്റ്റീല്‍ ( 1,200 ടണ്‍ സ്റ്റീല്‍) അധികമായി വേണ്ടി വന്നു. പത്തോളം രാജ്യങ്ങളുടെ എന്‍ജിനീയറിങ് അത്ഭുതങ്ങള്‍ കൊണ്ട് തീര്‍ത്ത ഈ അത്ഭുത ചക്രം, ദുബായ് പാര്‍ക്കുകളും റിസോര്‍ട്ടുകളും, ഗ്ലോബല്‍ വില്ലേജ്, കൊക്കക്കോള അരീന, റോക്സി സിനിമാസ്, വിവിധ വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവ രാജ്യത്തിന് സമ്മാനിച്ച ദുബായ് ഹോള്‍ഡിങ് ആണ് നിര്‍മിച്ചത്. 48 ക്യാബിനുകളില്‍ ഒരേസമയം 1750ല്‍ അധികം സന്ദര്‍ശകരെ വഹിക്കുന്ന ചക്രം ഒരു കറക്കം പൂര്‍ത്തിയാക്കാന്‍ 38 മിനിറ്റാണ് എടുക്കുക.

Related Articles

Back to top button