IndiaLatest

മലയാളി മറക്കാത്ത ഈണങ്ങൾക്കു പിന്നിലെ ഇതിഹാസത്തിന് ഇന്ന് ജന്മവാർഷികം

“Manju”

കുളത്തുപ്പുഴ രവി എന്ന മലയാളികളുടെ രവീന്ദ്രൻ മാസ്റ്റർക്ക്‌ ഇന്ന് എഴുപത്തി യൊമ്പതാം ജന്മവാർഷികം. മലയാള സംഗീതാസ്വാദകരുടെ മനസ്സിന്റെ മണിച്ചെപ്പിൽ ഒരു പനിനീർതുള്ളിയായി പരിലസിച്ച അദ്ദേഹം സംഗീത രംഗത്ത് ഒഴിചിട്ട ഇരിപ്പിടം ഇന്നും ശൂന്യം.

മലയാളികളുടെ ഇഷ്​ടപ്പെട്ട പത്ത്​​ പാട്ടുകളെടുത്താൽ അതിലേറെയും രവീന്ദ്ര സംഗീതം തന്നെയാവും എന്നതിൽ തർക്കമുണ്ടാവില്ല. ഗായകൻ, ഡബ്ബിംഗ്​ ആർട്ടിസ്​റ്റ്​, സംഗീത സംവിധായകൻ തുടങ്ങി വിവിധ തുറകളിൽ ത​​​െൻറ സാന്നിധ്യമറിയിച്ച രവീന്ദ്രൻ മാസ്​റ്റർ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംഗീത ലോകത്തെ കിരീടമില്ലാത്ത ചക്രവർത്തിയായിരുന്നു . ശുദ്ധ സംഗീതത്തെ ലളിതസംഗീതത്തി​​​െൻറ ഹൃ ദയത്തിലേക്ക്​ ചേർത്തുവെച്ചായിരുന്നു അദ്ദേഹത്തിൻറെ ഗാനങ്ങൾ ഒാരോന്നും പിറന്നത്​. അനശ്വരമായ ഒ​േട്ടറെ ഗാനങ്ങൾ സമ്മാനിച്ചാണ്​ 2005 മാർച്ച്​ മൂന്നിന് രവീന്ദ്രൻ മാസ്​റ്റർ മറഞ്ഞത്​.

ആരും പാടി നടക്കുന്ന പാട്ടുകളാണ്​ രവീന്ദ്രൻ മാഷി​​​െൻറ സൃഷ്​ടി. സംഗീത സംവിധായക​​​െൻറ കേമത്തം തെളിയിക്കാനല്ല, പകരം ആസ്വാദ ക​​​െൻറ മനം നിറയ്​ക്കുന്ന അനുഭൂതി പകരാനാണ്​ രവീന്ദ്രൻ മാസ്​റ്റർ ശ്രമിച്ചത്​. അതുകൊണ്ടാവണം വിരസ സന്ധ്യകളിൽ പലപ്പോഴും അവ മനസ്സിൽ നിന്ന് നാവിലേക്ക്​​ കൂടുവിട്ട്​ കൂടുമാറ്റം നടത്തുന്നതും. ആസ്വാദകരുടെ മനസ്സിൽ ആഴത്തിൽ ഇറങ ്ങിച്ചെല്ലാനും അവരെ അതിൽ അലിയിക്കാനുമുള്ള മാന്ത്രികതയാണ്​ ആ വലിയ സംഗീതജ്ഞൻ ത​​​െൻറ ഒാരോ ഇൗണങ്ങളിലും ഒളിപ്പ ിച്ചുവെച്ചത്​.
ഇമ്പമുള്ള ഇൗണങ്ങൾ… കേട്ടുകഴിഞ്ഞ്​ മറക്കാനുള്ള ഇൗണങ ്ങളായിരുന്നില്ല രവീന്ദ്രൻ മാഷി​​​െൻറത്​. ഹാർമോണിയത്തിലായിരുന്നു അദ്ദേഹത്തി​​​െൻറ സംഗീതജാലങ്ങൾ പിറന്നത്​. കഥാ സന്ദർഭങ്ങൾക്കനുസരിച്ച്​ ഹിന്ദുസ്​ഥാനി, കർണാട്ടിക്​ സംഗീതങ്ങൾ ഉപയോഗപ്പെടുത്തി ചിട്ടപ്പെടുത്തിയെടുക്ക ും. അതി​​​െൻറ വശ്യത രവീന്ദ്രൻ മാഷി​​​െൻറ പാട്ടുകളിൽ കാണാം.

ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ പാടിനടക്കുന്ന പാട്ടുകളിലേറെയും മാസ്റ്ററുടെ സംഗീതമാണ്. പ്രമദവനം, സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഹരിമുരളീരവം, ഗംഗേ, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അതേ മാസ്റ്ററാണ് അഴകേ നിന്‍, മൂവന്തി താഴ്‌വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ തുടങ്ങിയ മെലഡികളും ഒരുക്കിയത്.

ആല്‍ബത്തിനായി ഒരുക്കിയ മാമാങ്കം പലകുറി കൊണ്ടാടി എന്ന ഗാനവും മലയാളികള്‍ നെഞ്ചോടു ചേർത്തു. ‘ബട്ടര്‍ഫ്ലൈസ്’ എന്ന മോഹൻലാല്‍ ചിത്രത്തിലെ വാവാ മനോരഞ്ജിനി എന്ന ഗാനം രചിച്ചത് മാസ്റ്ററായിരുന്നു. യേശുദാസുമായുള്ള ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹത്തിനു ശ്വാസം നില്‍ക്കുന്നില്ല എന്നും പറഞ്ഞ് വിമര്‍ശിച്ചവര്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ മറുപടിയായിരുന്നു ആറാം തമ്പുരാനിലെ ഹരിമുരളീരവം എന്ന ഗാനം. താന്‍ മനപ്പൂര്‍വമാണ് ഹരിമുരളീരവം ഒരുക്കിയതെന്ന് പിന്നീട് മാസ്റ്റര്‍ തന്നെ പറഞ്ഞിരുന്നു.

ഈണങ്ങൾകൊണ്ട്​ രവീന്ദ്രൻ മാസ്​റ്റർ തീർത്ത മായാജാലങ്ങൾക്ക്​ ആസ്വാദക മനസ്സുകളിൽ ഇന്നും ചുണ്ടുകളിലേക്ക്​ ഒഴുകിയെത്തുന്ന രവീന്ദ്ര സംഗീതം തന്നെ സാക്ഷ്യം.

Related Articles

Back to top button