IndiaKeralaLatest

ദേശീയപാത 66;16 റീച്ചുകളില്‍ കരാര്‍ ഉറപ്പിച്ചു

പനവേല്‍-കന്യാകുമാരി ദേശീയപാത 66 കേരളത്തില്‍ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം പകര്‍ന്നു 20 റീച്ചുകളില്‍ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാര്‍ ഉറപ്പിച്ചു.

“Manju”

പനവേല്‍-കന്യാകുമാരി ദേശീയപാത 66 കേരളത്തില്‍ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം പകര്‍ന്നു 20 റീച്ചുകളില്‍ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാര്‍ ഉറപ്പിച്ചു.
കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള റോഡ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേന്ദ്രം 75 ശതമാനം തുക മുടക്കുമ്ബോള്‍ ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരും നല്‍കുന്നുണ്ട്. ഇപ്പോള്‍ ദേശീയ പാത 66 പലയിടത്തും 2 വരിയാണ്, റോഡിന്റെ സ്ഥിതി മിക്കയിടങ്ങളിലും പരിതാപകരമാണ്. പ്രത്യേകിച്ചു മലബാര്‍ മേഖലയിലും ആലപ്പുഴ, കൊല്ലം ജില്ലകളിലും. 2024 ആകുന്നതോടെ ഈ ദുരവസ്ഥക്കു മാറ്റം വരും.
കൊടുങ്ങല്ലൂര്‍-ഇടപ്പള്ളി, ഇടപ്പള്ളി-തുറവൂര്‍, പറവൂര്‍-കൊറ്റംകുളങ്ങര, കടമ്ബാട്ടുകോണം- കഴക്കൂട്ടം റീച്ചുകളിലാണു ഇനി കരാര്‍ നല്‍കാനുള്ളത്. ഇതിന്റെ നടപടിക്രമം അവസാന ഘട്ടത്തിലാണ്. 45 മീറ്റര്‍ വീതിയിലാണു ദേശീയപാത 6 വരിയായി വികസിപ്പിക്കുന്നത്. മികച്ച നഷ്ടപരിഹാരം നല്‍കുന്നതിനാല്‍ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ടു കാര്യമായ തര്‍ക്കങ്ങള്‍ ഇല്ല.
2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണു ഭൂവുടമകള്‍ക്കു ലഭിക്കുന്നത്. മലബാര്‍ മേഖലയിലും തൃശൂര്‍ ജില്ലയിലും നഷ്ടപരിഹാര വിതരണം നടന്നു വരികയാണ്. എറണാകുളം ജില്ലയിലും നഷ്ടപരിഹാരം കൊടുത്തു തുടങ്ങിയിട്ടുണ്ട്. 6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കും.
മഹാരാഷ്ട്രയിലെ പനവേലില്‍ ആരംഭിച്ചു തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന എന്‍എച്ച്‌ 66ന്റെ ആകെ ദൈര്‍ഘ്യം 1622 കിലോമീറ്ററാണ്.
ഗോവ, കര്‍ണാടക വഴി കൊങ്കണ്‍ തീരത്തു കൂടിയുള്ള പാതയുടെ ഏറ്റവും കൂടുതല്‍ ദൂരം കടന്നു പോകുന്നതു കേരളത്തിലൂടെയാണ്. 669 കിലോമീറ്റര്‍. വാഹനപെരുപ്പം മൂലം ബുദ്ധിമുട്ടുന്ന കേരളത്തിന് വലിയ ആശ്വാസമാകും ദേശീയ പാത വികസനം.
വിവിധ റീച്ചുകളും കരാര്‍ നേടിയ കമ്ബനികളും
1.തലപ്പാടി-ചെങ്ങള ∙ ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റി
2.ചെങ്ങള-നീലേശ്വരം ∙ മേഘ എന്‍ജിനീയറിങ്
3.നീലേശ്വരം-തളിപ്പറമ്ബ് ∙ മേഘ എന്‍ജിനീയറിങ്
4.തളിപ്പറമ്ബ്- മുഴപ്പിലങ്ങാട് ∙ വിശ്വസമുദ്ര എന്‍ജിനീയറിങ്
5.മുഴപ്പിലങ്ങാട് -അഴീയൂര്‍ (മാഹി ബൈപാസ്) ∙ ഇകെകെ കണ്‍സ്ട്രക്‌ഷന്‍സ്
6.അഴീയൂര്‍-വെങ്ങളം ∙ അദാനി എന്‍റര്‍പ്രൈസസ്
6 എ- മൂരാട് പാലൊളി പാലം ∙ ഇ 5 ഇന്‍ഫ്രാസ്ട്ക്രചര്‍
7.വെങ്ങളം രാമനാട്ടുകര∙ കെഎംസി ഇന്‍ഫ്രാസ്ടക്ചര്‍
8.രാമനാട്ടുകാര-വളാഞ്ചേരി ബൈപാസിന്റെ തുടക്കം∙ കെഎന്‍ആര്‍ കണ്‍സ്ട്രക്‌ഷന്‍
9.വളാഞ്ചേരി ബൈപാസ് മുതല്‍ കാപ്പിരിക്കാട് ∙കെഎന്‍ആര്‍ കണ്‍സ്ട്രക്‌ഷന്‍
10.കാപ്പിരിക്കാട്-തളിക്കുളം ∙ശിവാലയ കണ്‍സ്ട്രക്‌ഷന്‍സ്
11.തളിക്കുളം-കൊടുങ്ങല്ലൂര്‍ ∙ ശിവാലയ കണ്‍സ്ട്രക്‌ഷന്‍സ്
12.കൊടുങ്ങല്ലൂര്‍- ഇടപ്പള്ളി – ടെന്‍ഡര്‍ ക്ഷണിച്ചു
13.ഇടപ്പള്ളി-തുറവൂര്‍- പ്രാഥമിക നടപടികള്‍ തുടങ്ങി
14.തുറവൂര്‍ തെക്ക്- പറവൂര്‍ ∙കെസിസി ബില്‍ഡ്കോണ്‍
15.പറവൂര്‍-കൊറ്റംകുളങ്ങര- ടെന്‍ഡര്‍ ക്ഷണിച്ചു
16.കൊറ്റംകുളങ്ങര-കൊല്ലം ബൈപാസിന്റെ തുടക്കം∙വിശ്വസമുദ്ര എന്‍ജിനീയറിങ്
17.കൊല്ലം ബൈപാസ് -കടമ്ബാട്ടുക്കോണം ∙ശിവാലയ കണ്‍സ്ട്രക്‌ഷന്‍
18.കടമ്ബാട്ടുകോണം- കഴക്കൂട്ടം- ടെന്‍ഡര്‍ ക്ഷണിച്ചു
19.കഴക്കൂട്ടം-മുക്കോല-പൂര്‍ത്തിയാക്കി-കെഎന്‍ആര്‍
20.മുക്കോല-കാരോട്- 95 ശതമാനം പണി പൂര്‍ത്തിയായി , എല്‍ ആന്‍ഡ് ടി
ദേശീയപാത സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വിവിധ ജില്ലകളില്‍ അവസാന ഘട്ടത്തിലാണ്.
ഭൂമിയേറ്റെടുത്ത കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റോഡ് നിര്‍മാണത്തിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കല്‍, മരം മുറിക്കല്‍ തുടങ്ങിയ പ്രാഥമിക ജോലികളാണു നടക്കുന്നത്.
മാഹി ബൈപാസിന്റെയും മുക്കോല-കാരോട് റോഡിന്റെയും നിര്‍മാണം 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാകും.
ഏറ്റവും വേഗത്തില്‍ പദ്ധതി മുന്നേറുന്നതു മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ്. ഈ ജില്ലകളില്‍ പല റീച്ചുകളിലും ഭൂമി നിരപ്പാക്കി തുടങ്ങിയിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി പഴയ കെട്ടിടങ്ങള്‍ ഏറെക്കുറെ പൊളിച്ചു മാറ്റി കഴിഞ്ഞു. 4 വരിയുള്ള ഇടപ്പള്ളി- അരൂര്‍ പാത 6 വരിയാക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
എന്‍എച്ച്‌ 66 ന്റെ വികസനത്തിനു പുറമേ പുതിയ കൊച്ചി-മൂന്നാര്‍-തേനി 4 വരി പാത, ദേശീയപാത 544ല്‍ തൃശൂര്‍-ഇടപ്പള്ളി, വാളയാര്‍-വടക്കന്‍ഞ്ചേരി 6 വരിയാക്കല്‍, പാലക്കാട്-കോഴിക്കോട് (എന്‍എച്ച്‌ 966) 4 വരിയാക്കല്‍, തിരുവനന്തപുരം-അങ്കമാലി 4 വരി ദേശീയപാത, കൊല്ലം-ചെങ്കോട്ട (എന്‍എച്ച്‌ 744) 4 വരിയാക്കല്‍, കുട്ട-മലപ്പുറം 4 വരി പാത എന്നിവയുടെ ഡിപിആര്‍ തയാറാക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്.

Related Articles

Back to top button