InternationalLatest

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

“Manju”

ദുബായ്: യുഎഇ വേദിയൊരുക്കുന്ന ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒന്നാം ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് ഓസീസ്-ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുക. ഒന്നാം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമുകളായ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇതുവരെ ടി20 ലോകകപ്പ് നേടാനായിട്ടില്ല. ഇരുടീമുകളും കന്നി ലോകകപ്പ് ലക്ഷ്യം വച്ചാകും മത്സരത്തിനിറങ്ങുക. അതേസമയം, ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മോശം ഫോമാണ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിര നേരിടുന്ന പ്രധാന പ്രശ്നം. എങ്കിലും ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വാര്‍ണറില്‍ വിശ്വാസമര്‍പ്പിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ലോകകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ജയ്സണ്‍ റോയിയും ജോസ് ബട്ട്ലറും ജോണി ബെയര്‍സ്റ്റോയും മോയിന്‍ അലിയും ഇടംപിടിക്കുന്ന ഇംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പ് അതി ശക്തരാണ്. വമ്പന്‍നടികള്‍ക്ക് പേരുകേട്ട ഒരുപിടി താരങ്ങളും ഓള്‍റൗണ്ട് മികവുമാണ് വെസ്റ്റിന്‍ഡീസിനെ ടി20യിലെ ഏറ്റവും അപകടകാരിയായ ടീമാക്കുന്നത്.

Related Articles

Back to top button