IndiaLatest

ദേശീയ അവാര്‍ഡ് ദാനം ഇന്ന്

“Manju”

ന്യൂഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ് കാരങ്ങള്‍ ഇന്ന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സമ്മാനിക്കും. മികച്ച ചിത്രമായ പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ ടീമിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ അടക്കം പുരസ്‌കാരവേദില്‍ മലയാളി തിളക്കം കൊണ്ട് ശ്രദ്ധേയമാകും. പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.

തമിഴ് നടന്‍ ധനുഷ്, ബോളിവുഡ് താരം മനോജ് ബാജ്‌പേയ് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. കങ്കണാ റണൗട്ടാണ് മികച്ച നടി. സാധാരണ രാഷ്ട്രപതിയാണ് ദേശീയ സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നത്. രണ്ടു വര്‍ഷമായി ഉപരാഷ്ട്രപതിയാണു അവാര്‍ഡ് സമ്മാനിക്കുന്നത്. നേരിട്ട് വാങ്ങാത്തവര്‍ക്ക് അവാര്‍ഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു.

പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ഡല്‍ഹി ആസ്ഥാനത്ത് നിന്ന് നേരിട്ട് കൈപ്പറ്റണം.
2018ല്‍ 65-ാമത് ദേശീശ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എല്ലാം രാഷ്ട്രപതി വിതരണം ചെയ്യാതിരുന്നതു വിവാദമായിരുന്നു. ജേതാക്കളില്‍ വലിയൊരു വിഭാഗം ഇതില്‍ പ്രതിഷേധിച്ചു ചടങ്ങ് ബഹിഷ്‌കരിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഉപരാഷ്ട്രപതി അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത്‌.

Related Articles

Back to top button