IdukkiKeralaLatest

ഇടുക്കി ജലനിരപ്പില്‍ മാറ്റമില്ല

“Manju”

ഇടുക്കി: ഇടുക്കി പദ്ധതി മേഖലയില്‍ മഴ ശക്തിപ്പെടാത്തതിനാല്‍ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല. തിങ്കള്‍ ജലനിരപ്പ് 2398.12 അടിയാണ്. എന്നാല്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ചെറുതോണി ഒരു ഷട്ടര്‍ തുറന്നും മൂലമറ്റത്ത് പരമാവധി ഉല്‍പാദനം നടത്തിയും ഇടുക്കിയില്‍ വെള്ളം ക്രമീകരിക്കുന്നുണ്ട്. സംഭരണിയില്‍ ശേഷിയുടെ 94.35 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവര്‍ഷം ഇതേദിവസം 89.59 ശതമാനമായിരുന്നു.

ഒരുദിവസം 12.406 മില്യണ്‍ ക്യുബിക് മീറ്റര്‍ ഒഴുകിയെത്തുമ്ബോള്‍ 9. 9369 എംസിഎം പുറത്തുപോകുന്നു. ഷട്ടര്‍ തുറന്നതിനാല്‍ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളവും ഒഴുക്കിവിടുന്നു. മൂലമറ്റത്ത് വൈദ്യുതോല്‍പാദനം 14. 912 ദശലക്ഷം യൂണിറ്റാണ്.

Related Articles

Back to top button