IndiaLatest

പാരീസിലില്‍ നീരജിന് പുതിയ എതിരാളി മാക്സ് ഡെനിങ്

“Manju”

ബെർലിൻ: പാരീസ് ഒളിമ്പിക്സിലിതാ നീരജ് ചോപ്രയ്ക്ക് വെല്ലുവിളിയായി മാക്സ് ഡെനിങ്. ജർമനിയിലെ ഹാലെയില്‍ നടന്ന ജർമൻ വിന്റർ ത്രോവിങ് ചാമ്പ്യൻഷിപ്പില്‍ 90.20 മീറ്റർ അകലത്തേക്കാണ് ഈ പത്തൊൻപതുകാരൻ ജാവലിനെറിഞ്ഞത്. ജാവലിനില്‍ 90 മീറ്റർ കടക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായി ഇതോടെ മാക്സ് ഡെനിങ് മാറി. ജർമൻ സ്വദേശിയാണ്.

ചരിത്രം തീർത്തതിനൊപ്പംതന്നെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും കൈവരിച്ചു ഡെനിങ്. ശനിയാഴ്ചവരെ 78.07 മീറ്ററായിരുന്നു മാക്സ് ഡെനിങ്ങിന്റെ കരിയർ ബെസ്റ്റ്. എന്നാല്‍, ഞായറാഴ്ച നടന്ന ജർമൻ ചാമ്പ്യൻഷിപ്പില്‍ കഥ മാറുകയായിരുന്നു. നേരത്തേയുള്ള നേട്ടത്തേക്കാള്‍ 12 മീറ്റർ ദൂരത്തേക്കാണ് അധികമെറിഞ്ഞത്.
അണ്ടർ-20 ജാവലിൻ ത്രോ ലോക ചാമ്പ്യൻഷിപ്പില്‍ രണ്ടുതവണ വെള്ളി മെഡല്‍ നേടിയിട്ടുണ്ട് ഡെനിങ്. 90.20-നുശേഷം വീണ്ടുമെറിഞ്ഞപ്പോള്‍ 85.45 ആയിരുന്നു സമയം. 90.20 എന്നത് ജാവലിനിലെ ആകെയുള്ള റെക്കോഡെടുത്താല്‍ ഇരുപത്തിരണ്ടാമത് വരും. യാൻ സെലൻസിയുടെ പേരിലുള്ള 98.48 ആണ് ഏറ്റവും മികച്ച ദൂരം.

Related Articles

Back to top button