തിരുവന്തപുരം : ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികളും രക്ഷകര്‍ത്താക്കളും അദ്ധ്യാപകരുമൊത്ത് ഉല്ലാസയാത്ര നടത്തി. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള പ്ലാനിട്ടേറിയം സന്ദര്‍ശിച്ചു. ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്റെ വകയായി ഭിന്നശേഷി കുട്ടികള്‍ക്കുള്ള വീല്‍ ചെയര്‍ പ്ലാനിട്ടേറിയം ഡയറക്ടര്‍ പത്മകുമാര്‍ ഐ.സി.എ. ചെയര്മാൻ അഡ്വ നൗഫാലില് നിന്നും ഏറ്റുവാങ്ങി ഹെഡ്മിസ്ട്രസ് ശ്രീജയ്ക്ക് കൈമാറി. ഐ.സി.എ. ഭാരവാഹികളായ അബൂബക്കര്‍, അനസ് ഇസ്മായില്‍, കാദര്‍ റൂബീ, സൈദ് അലി, അബ്ദുള്‍ സലാം, അബ്ദുള്‍ കലാം, അഫ്സല് മുന്ന, ഷാഫി എന്നിവരും, സ്റ്റാഫ് സെക്രട്ടറി ബിനു, മറ്റ് അധ്യാപകരായ ഷജീര്‍, ജയശ്രീ, റിസോഴ്സ് ടീച്ചര്‍, ഹെല്‍പ്പര്‍ അംബീക എന്നിവര്‍ യാത്രയില്‍ പങ്കെടുത്തു.
Related Articles
Check Also
Close
-
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം സെഷന് ആരംഭിച്ചുMarch 8, 2021 11:26 AM