Latest

ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല

“Manju”

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജി – 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ജൂണ്‍ 11-13 തീയതികളില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സ​ന്റെ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു. ‘ജി – 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന്​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ അഭിനന്ദിക്കുകയാണ്​. എന്നാല്‍, നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്​തിപരമായി പ​ങ്കെടുക്കില്ല’ -​വിദേശകാര്യ വക്​താവ്​ അറിയിച്ചു.

Related Articles

Back to top button