KeralaLatest

മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.

“Manju”

 

പോത്തൻകോട് : മുൻ മിസോറാം ഗവർണറും, ഭാരതീയ ജനതാപാർട്ടി നേതാവുമായ കുമ്മനം രാജശേഖരൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. രാവിലെ 9.30 ന് ആശ്രമത്തിലെത്തിയ അദ്ദേഹം ഗുരുധർമ്മപ്രകാശസഭാംഗങ്ങളായ സ്വാമി  ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി സത്യചിത് ജ്ഞാനതപസ്വി, സ്വാമി ജ്യോതിർപ്രഭ ജ്ഞാന തപസ്വി, പബ്ലിക് റിലേഷൻസ് അസിസ്റ്റനറ് ജനറൽ മാനേജർ   മനോജ് ഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗുരുജ്യോതിയിൽ ലയിച്ച ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുമ്മനം രാജശേഖരൻ ആശ്രമം സന്ദർശിച്ചത്.

Related Articles

Back to top button