InternationalLatest

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’

“Manju”

കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ’ എന്നാണ് അറിയപ്പെടുകയെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇന്‍സ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ പേരില്‍ മാറ്റം വരും.

ഫേസ്​ബുക്ക്​​ ഇന്‍കോര്‍പറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്​. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്​’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കര്‍ബര്‍ഗ്​ വ്യക്തമാക്കി. സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്.

ഗെയിം, വര്‍ക്ക്, കമ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.

Related Articles

Back to top button