IndiaKeralaLatest

കവിത – കാവ്യാത്മസൌരഭം

“Manju”

കവിത

കാവ്യാത്മസൌരഭം

കുമാരനാശാൻ... കാവ്യ വിപ്ലവത്തിൻെറ സ് നേഹഗായകൻ | Madhyamam

വീണപൂവിനു൦ പല്ലനയാറിനു
മിടയിലുണ്ടൊരു കാവ്യാത്മസൌരഭ൦!
ഇടറിയെത്തുന്ന പ്രേമമായപ്രമേയ
മഹനീയ ജീവിത
വിവിധ വഴികളിൽമിന്നുന്നവെട്ടമായ്.
ഒടുവിൽഗോപനമഴിയു൦ഉപമയില്ലാത്ത
ഉപഗുപ്തമൊഴികളായ്.
നളിനിയായ് ലീലയായ് ചാത്തൻറെദൂരമായ്
ഗ്രാമവൃക്ഷത്തിലിന്നുമിരുന്നു ഹാ കൂജനത്തിന്റെ
വചോനദിക്കരയിലീ
കൈരളിക്കുകനകവിളക്കുമായ്
കാലമില്ലാതെ നില്ക്കുന്ന ശൈലമേ
ശീല൦ഞങ്ങൾക്കുമാറ്റുവാൻ സീതയെ
രോദനത്തിന്റെ വേദപ്രസക്തികളൊ
ഴുകിയെത്തു൦ പ്രരോദന സിന്ധുവെ
രോഗമുക്തമാക്കിത്തഴുകീടാൻ
വീണപൂവിനു൦ പല്ലനയാറ്റിനു
മിടയിൽവീശുന്ന
ദിവ്യാനുഭവാനിലതേജസ്സേ
വരികെന്റെ
വചസ്സിൽ നിത്യമുദിക്കുക സൂര്യനായ്!
പതിതകാരുണികൻ നീ വരികെന്നു കേണു കേരള൦ നമസ്കരിക്കുന്നിതാ!

ഇന്നു കുമാരനാശാന്റെ
ച. ദിനം ജനു. 16.

ജയചന്ദ്രന്‍ തോന്നയ്ക്കല്‍

Related Articles

Back to top button