IndiaLatest

വോഡഫോണ്‍ ഐഡിയയ്ക്ക് അവാര്‍ഡ്

“Manju”

ഇന്ത്യയില്‍ ഏറ്റവും വേഗം കൂടി മൊബൈല്‍ ഇന്റർനെറ്റ് സേവനം എന്ന അവാര്‍ഡ് വോഡഫോണ്‍ ഐഡിയ (വി) സ്വന്തമാക്കി. ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകലയുടെ അവാര്‍ഡാണ് ‘വി’ക്ക് ലഭിച്ചത്. 2021ലെ ആദ്യത്തെ രണ്ട് പാദങ്ങളിലെ സ്പീഡ് ടെസ്റ്റ് ഇന്റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. ഈ നേട്ടത്തോടെ തങ്ങളുടെ ‘സ്പീഡ് സെ ബഡോ’ ക്യാംപെയിനും വി ആരംഭിച്ചിട്ടുണ്ട്.
ഊകല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ‘വി’ നെറ്റ്വര്‍ക്ക് ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. രണ്ടാം സ്ഥാനത്ത് ജിയോയാണ് ഇവരുടെ വേഗത 13.98 എംബിപിഎസ് ആണ്. മൂന്നാം സ്ഥാനത്ത് എയര്‍ടെല്ലാണ് ഇവരുടെ വേഗത 13.83 എംബിപിഎസ് ആണ്. വേഗത നിര്‍ണ്ണായിക്കാന്‍ ടെലികോം സേവനദാതക്കളില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം ഡാറ്റ ശേഖരിച്ചിരുന്നതായി ഊകല പറയുന്നു.

Related Articles

Back to top button