IndiaLatest

സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം

“Manju”

ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹി ദ്വാരകയിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. രാവിലെ സ്കൂളിലേക്ക് പോകും വഴിയാണ് ബൈക്കില്‍ എത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളില്‍ ഒരാളെ പിടികൂടിയെന്നും രണ്ടാമനായി തെരച്ചില്‍ തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

എന്റെ 17ഉം 13ഉം വയസുള്ള പെണ്‍മക്കള്‍ രാവിലെ ഒരുമിച്ചാണ് സ്കൂളില്‍ പോയത്. പെട്ടെന്ന് മുഖം മറച്ച രണ്ടു പേര്‍ ബൈക്കിലെത്തി മൂത്ത പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.”പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി രണ്ടുപേരെ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരില്‍ ഒരാളെ സീനിയര്‍ പൊലീസ് ഓഫീസര്‍ എം ഹര്‍ഷ വര്‍ധനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Back to top button