LatestThiruvananthapuram

പ്ലസ് വണ്‍ ക്ലാസുകള്‍ 15ന് ആരംഭിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 15ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. അതേസമയം ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. പ്രവേശനം നേടാന്‍ ശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ച്‌ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച്‌ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബര്‍ 17 ന് വിജ്ഞാപനം ചെയ്യും. അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിച്ച്‌ പ്രവേശനം 22,23,24 തിയ്യതികളിലായി പൂര്‍ത്തീകരിക്കും.

ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. വര്‍ദ്ധിപ്പിച്ച സീറ്റിലേക്ക് സ്കൂള്‍ , കോമ്ബിനേഷന്‍ മാറ്റത്തിന് 5,6 തീയതികളിലായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഒന്‍പതിന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പിക്കാന്‍ സീറ്റ് വര്‍ധന അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Related Articles

Back to top button