Latest

ഇന്ത്യൻ ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് നിരോധിച്ച് യുഎഇ

“Manju”

അബുദാബി: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തലാക്കി യുഎഇ. ആഗോള ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് യുഎഇ ധനമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

നാല് മാസത്തേക്കാണ് ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങൾക്ക് നൽകുന്നത് യുഎഇ നിരോധിച്ചിട്ടുള്ളത്. മെയ് 13 ന് ശേഷം ഇന്ത്യയിൽ നിന്നും രാജ്യത്തേക്ക് കയറ്റി അയച്ച ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണ് വിലക്ക്. യുഎഇയ്‌ക്ക് പുറത്തേക്ക് ഇന്ത്യയിൽ നിന്നും ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനികൾ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഭരണകൂടത്തിന്റെ നിർദ്ദേശം ഉണ്ട്. അനുമതിയ്‌ക്കായി കയറ്റുമതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഭരണകൂടത്തിന് മുൻപാകെ സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കയറ്റുമതിയ്‌ക്ക് അനുമതി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ കയറ്റി അയക്കണം.

ഗോതമ്പ് മാവുൾപ്പെടെയുള്ള സംസ്‌കരിച്ച വസ്തുക്കൾക്കളുടെ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ യുഎഇയുടെ വ്യാപാരത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളും, ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധവും പരിഗണിച്ചാണ് തീരുമാനം എന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. യുഎഇയുടെ ആഭ്യന്തര ആവശ്യം പൂർത്തീകരിക്കാനുള്ള ഗോതമ്പ് ഇന്ത്യ നൽകുന്നുണ്ടെന്നും ഭരണകൂടം അറിയിച്ചു.

 

Related Articles

Back to top button