InternationalLatest

കൊറോണ വൈറസ് മനുഷ്യചര്‍മത്തില്‍ 9 മണിക്കൂര്‍ നിലനില്‍ക്കും

“Manju”

ശ്രീജ.എസ്

കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം നിലനില്‍ക്കാനാകുമെന്ന് പുതിയ പഠനം. മനുഷ്യ ചര്‍മ്മത്തില്‍ ഒന്‍പത് മണിക്കൂര്‍ നിലനില്‍ക്കുന്നത് മൂലം കൊറോണ വൈറസിന് ഇന്‍ഫ്ലുവന്‍സ എ വൈറസിനേക്കാള്‍ സമ്പര്‍ക്കം വഴി രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

മഹാമാരിയെ പ്രതിരോധിക്കാന്‍ പതിവായി കൈ കഴുകേണ്ടതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ജപ്പാനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം തിരിച്ചറിയാനായത്.

കൊറോണ വൈറസും ഇന്‍ഫ്ലുവന്‍സയും എഥനോള്‍ ഉപയോഗിക്കുമ്പോള്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജ്ജീവമാക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാനിറ്റൈസറുകളിലെ പ്രധാനഘടകമാണ് എഥനോള്‍.

Related Articles

Back to top button