Latest

മൂന്ന് മിനിറ്റിനുള്ളിൽ അതിശയിപ്പിക്കും രംഗോലി

“Manju”

ദിപാവലി ദിവസം ഉത്തരേന്ത്യയിൽ ഒഴിവാക്കാൻ സാധിക്കാത്തവയാണ് രംഗോലികൾ. വിവിധ ഇനം നിറങ്ങളാൽ നിർമ്മിക്കപ്പെടുന്ന ഇത്തരം രംഗോലികൾക്ക് ആസ്വാദകർ ഏറെയാണ്. അത്രവേഗത്തിൽ എല്ലാവർക്കും ഇവ വരച്ച് തീർക്കുവാനും സാധിക്കില്ലെന്നതാണ് വസ്തുത. ഇനി ചിലരാകട്ടെ ദിവസവും വീടുകൾക്ക് മുന്നിൽ ഇത്തരത്തിൽ രംഗോലികൾ വരയ്‌ക്കാറും ഉണ്ട്. ഇപ്പോഴിതാ ഒരു സ്ത്രീ മൂന്ന് മിനിറ്റിനുള്ളിൽ വരച്ച രംഗോലിയുടെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഭാഗ്യശ്രീ എസ് ടെയ്ഡെ എന്ന ഉപഭോക്താവാണ് ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ആദ്യം സ്ത്രീ വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് മൂന്ന് വൃത്തങ്ങൾ ഉണ്ടാക്കുന്നു. ശേഷം അതിനുള്ളിൽ ദീപവും പുറത്ത് പൂക്കളും എല്ലാം വരച്ച് കാണികൾക്ക് ദീപാവലി ആശംസിക്കുന്നു. ഏറെ കൗതുകത്തോടെയാണ് ചുറ്റും നിൽക്കുന്നവർ അവരുടെ കഴിവിനെ വീക്ഷിക്കുന്നത്.

മഹാരാഷ്‌ട്രയിലെ ജൽഗാവിൽ ഒരു സ്ത്രീയാണ് മൂന്ന് മിനിറ്റിനുള്ളിൽ രംഗോലി പൂർത്തിയാക്കിയതെന്ന് ദൃശ്യം പങ്കുവച്ച യുവതി വ്യക്തമാക്കുന്നുണ്ട്. നിരവധി പേരാണ് അവരുടെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് ലൈക്കുകളും ദൃശ്യങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

അരിപ്പൊടി, സിന്ദൂർ, മഞ്ഞൾപ്പൊടി എന്നിവ ഉപയോഗിച്ച് നിലത്ത് കളം വരച്ചാണ് രംഗോലികൾ രൂപപ്പെടുത്തുന്നത്. ഐശ്വര്യത്തിനും , അലങ്കാരത്തിനുമായാണ് ഇവ വരയ്‌ക്കുന്നതെന്നാണ് കരുതപ്പെടുത്തത്. ഓരോ സ്ഥലങ്ങളിലെയും പാരമ്പര്യങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി രംഗോലികളുടെ രൂപങ്ങളിൽ വ്യത്യാസം വരാറുണ്ട്. സ്ത്രീകളാണ് സാധാരണയായി രംഗോലി വരക്കുന്നത്.

Related Articles

Back to top button