Uncategorized

പരസ്പരധാരണയിലൂടെയും ആശയവിനിമയത്തിലൂടെയും മതസമാധാനന്തരീക്ഷം സൃഷ്ടിക്കാം- ഗുരു ദിലീപ് ജി മഹാരാജ്

“Manju”
വേള്‍ഡ് ഇന്റര്‍ ഫേത്ത് വാരാചരണത്തില്‍ സര്‍വ്വമതഫ്ലാഗുമായി ഗുരു ദിലീപ് ജി മഹാരാജും എറണാകുളം ഏരിയ മീറ്റിംഗില്‍ പങ്കെടുത്തവരും.

പാലാരിവട്ടം (എറണാകുളം) : വിവിധ മതങ്ങൾ തമ്മിലുള്ള പരസ്പര ധാരണയിലൂടെയും ആശയ വിനിമയത്തിലൂടെയും ലോകത്തില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്ന് ഇന്റർഫെയ്ത്ത് കൌൺസിൽ മിനിസ്റ്റർ യു.എന്‍.എന്‍.ജി.. സെക്രട്ടറി ഗുരു ദിലീപ്ജി മഹാരാജ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ലോക സർവ്വമത സൗഹാർദ്ദത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.. ആയ വേള്‍ഡ് ഇന്റര്‍ഫേത്ത് ഫോറം സെക്രട്ടറിയാണ് ഗുരു ദിലീപ്ജി മഹാരാജ്. ഫെബ്രുവരി മാസം 1മുതൽ 7 വരെയുള്ള ഒരാഴ്ച കാലം ലോകമെമ്പാടും നടക്കുന്ന സർവ്വ മത സൗഹാർദ്ദ വാരത്തിന്റെ ഭാഗമായി കേരളത്തിലെ എറണാകുളം മേഖല സമ്മേളനം ശാന്തിഗിരിയുടെ പാലാരിവട്ടം ആശ്രമം ബ്രാഞ്ചില്‍വെച്ച് ശനിയാഴ്ച (04-02-2023) രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. മത പണ്ഡിതന്മാരായ എം.പി. ഫൈസൽ അസ്ഹരി, ഫാദർ പോൾ ജോസ് , ജനനി വിനയ ജ്ഞാന തപസ്വിനി എന്നിവർ പ്രഭാഷണം നടത്തി. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ലാ) അഡ്വ. കെ.സി. സന്തോഷ് കുമാർ സ്വാഗതവും ഏറണാകുളം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പുഷ്പരാജ് നന്ദിയും നന്ദിയും പറഞ്ഞു.

 

Related Articles

Back to top button