Uncategorized

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കും

“Manju”

ദിസ്പൂര്‍:സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളെ തടുക്കാന്‍ ശക്തമായ നടപടിയുമായി അസം സര്‍ക്കാര്‍. നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അതിനായി ജനങ്ങള്‍ സഹകരിക്കണമെന്നും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വിവാഹത്തിലുപരി കുട്ടികളുടെ ശോഭനമായ ഭാവിയാകാണം മുന്നില്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച യജ്ഞത്തില്‍ ഇതുവരെ 4,004 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ധുബ്രി ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ശൈശവ വിവാഹം നടക്കുന്നതായി വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വധു 14-നും 18-നും ഇടയില്‍ പ്രായമുള്ളയാളാണെങ്കില്‍ 2006-ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കാനാകുമെന്ന് പോലീസ് പറഞ്ഞു. അമ്മയാകാനുള്ള മികച്ച സമയം 22-നും 30-നും ഇടയിലാണെന്നും അല്ലെങ്കില്‍ നിരവധി സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗുവാഹട്ടിയില്‍ നടന്ന പരിപാടിയിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button