Uncategorized

പാകിസ്താനിൽ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ബലൂചിസ്താൻ പ്രവിശ്യയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

ജാംകോബാബാദ് പോലീസ് സ്‌റ്റേഷന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകരരുടെ സംഘം പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിയുകയായിരുന്നു. കാവൽ നിന്ന പോലീസുകാരനും, സംഭവ സമയം സമീപമുണ്ടായിരുന്ന മറ്റെരാളുമാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. അതേസമയം ആക്രമണം നടത്തിയ ഭീകരൻ മുഹമ്മദ് ഉസ്മാൻ തലാനിയെ അറസ്റ്റ് ചെയ്തതായി പാക് പോലീസ് അറിയിച്ചു.

Related Articles

Back to top button