InternationalLatest

ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

“Manju”

ടോക്കിയോ ;ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഡിസ്കസ് ത്രോ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യത മാര്‍ക്ക് മറികടന്നതോടെയാണ് താരം ഫൈനലില്‍ എത്തിയത്. 64 മീറ്റര്‍ ആയിരുന്നു യോഗ്യത മാര്‍ക്ക്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു.

ഇതോടെ കമല്‍പ്രീത് കൗര്‍ ഡിസ്കസ് ത്രോ ഫൈനലിലേക്ക് ഏറ്റവും മികച്ച 12 പേരിലൊരാളായ കടക്കുമെന്ന നിലയിലാണ്. ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. 64 മീറ്റര്‍ അവസാന ശ്രമത്തില്‍ എറിഞ്ഞ് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. യോഗ്യത റൗണ്ടിലെ ഒന്നാം സ്ഥാനക്കാരി അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആണ്. അവര്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞു.

Related Articles

Back to top button