IndiaLatest

ലോക്ക്ഡൗണ്‍ ലംഘിച്ച്, ചന്ദ്രബാബു നായിഡു ക്വാറന്റീനില്‍ പോകണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് .

“Manju”

ശ്രീജ.എസ്

 

അമരാവതി: ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ആരോപണം. ഹൈദരാബാദില്‍ നിന്ന് അമരാവതിയിലെത്തിയ ചന്ദ്രബാബു നായിഡുവിന് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണമൊരുക്കിയതായും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. അദ്ദേഹം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് ചന്ദ്രബാബു നായിഡു ഹൈദരാബാദില്‍നിന്ന് അമരാവതിയിലെത്തിയത്. റോഡ് മാര്‍ഗമെത്തിയ ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാസ്‌ക് പോലും ധരിക്കാതെയാണ്‌ തടിച്ചുകൂടിയത്. ഇതാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ചന്ദ്രബാബു നായിഡു മാപ്പു പറയണമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ഗഡിക്കോട്ട ശ്രീകാന്ത് റെഡ്ഡി ആവശ്യപ്പെട്ടു.

കോവിഡ് 19-നെ നേരിടുന്നതിന് രാജ്യം മുഴുവന്‍ സാമൂഹ്യ അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കുകയാണ്. അപ്പോഴാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ ചന്ദ്രബാബു നായിഡു ഹൈദരാബാദില്‍ റാലി നടത്തിയത്. റെഡ് സോണില്‍നിന്ന് എത്തിയ ചന്ദ്രബാബു നായിഡു ക്വാറന്റീനില്‍ പ്രവേശിക്കണം. ഇപ്പോഴത്തെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശ്രീകാന്ത് റെഡ്ഡി ആരോപിച്ചു.

മാര്‍ച്ച് 22-നാണ്‌ ചന്ദ്രബാബു നായിഡു ഹൈദരാബാദിലെത്തിയത്. മാര്‍ച്ച് 24-ന് രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അദ്ദേഹം അവിടെ കുടുങ്ങി. പിന്നീട് കഴിഞ്ഞ ദിവസമാണ് അദ്ദേഹം അമരാവതിയിലെത്തിയത്. റോഡ് മാര്‍ഗമെത്തിയ ആദ്ദേഹത്തിനൊപ്പം വലിയൊരു വാഹനനിരയുമുണ്ടായിരുന്നു.

Related Articles

Back to top button