IndiaLatest

ദാന്‍ദുപൂര്‍ റെയില്‍വേ സ്റ്റേഷന് പുതിയ പേര് നല്‍കി യോഗി സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ലക്നൌ: ഉത്തര്‍പ്രദേശിലെ ദാന്‍ദുപൂര്‍ റെയില്‍വേ സ്റ്റേഷന് മാ ഭരാഹി ദേവി ധാം എന്ന പുതിയ പേര് നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേര് മാറ്റിയത് സംബന്ധിച്ചുള്ള പുതിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ പുറപ്പെടുവിക്കും. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെ പേര് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

കാശി വിശ്വനാഥ് ട്രെയിന്‍, റായ്ബറേലി – ജാനുപൂര്‍ എക്‌സ്പ്രസ്, ലക്‌നൗ – വാരണാസി ഇന്റര്‍സിറ്റി സര്‍വ്വീസ് തുടങ്ങിയ എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളാണ് ദാന്‍ദുപൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നു പോകുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഇത് വരെ നിരവധി റെയില്‍വേ സ്റ്റേഷനുകളുടെ പേരുകളാണ് സംസ്ഥാനത്ത് പുനര്‍നാമകരണം ചെയ്യപ്പെട്ടത്

Related Articles

Back to top button