IndiaLatest

പോലീസ് സുപ്രണ്ടിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം

“Manju”

ഡല്‍ഹി: വനമേഖയിലൂടെ യാത്രചെയ്യുകയായിരുന്ന പോലീസ് സുപ്രണ്ടിനേയും ഭാര്യയേയും കാട്ടാന ആക്രമിച്ചു.
ഗുറേലാ-പേന്ദ്ര-മാര്‍വാഹി മേഖലയടങ്ങുന്ന ജില്ലയുടെ പോലീസ് സൂപ്രണ്ട് ത്രിലോക് ബന്‍സാലും ഭാര്യ ശ്വേതാ ബന്‍സാലുമാണ് കാട്ടാനക്കൂട്ടത്തിനടുത്തേക്ക് പോയത്. 14 കാട്ടാനകള്‍ ഒരുമിച്ച്‌ നില്‍ക്കുന്നത് കണ്ടതോടെയാണ് ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചത്. എസ്.പിക്കൊപ്പം 50 പേരുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അക്രമം ശക്തമായതോടെ കൂടെയുണ്ടായിരുന്നവര്‍ ചിതറിയോടി.
പ്രദേശവാസികളുടെ മുന്നറിയിപ്പ് ലംഘിച്ച്‌ കാട്ടാനയുടെ സമീപത്തേക്ക് പോയതാണ് ആനയെ പ്രകോപിപ്പിച്ചത്. അന്നേ ദിവസം രണ്ടുപേരെ ആക്രമിച്ച രണ്ട് പിടിയാനകളെ പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദ്ധ്യപ്രദേശിന്റെയും ഛത്തീസ്ഗഡിന്റേയും അതിര്‍ത്തിമേഖലയിലെ ജില്ലയുടെ മൂന്നിലൊന്ന് ഭാഗം വനമേഖലയാണ്.

Related Articles

Back to top button