KannurLatest

കുഞ്ഞിമംഗലത്ത് വ്യാപക കണ്ടല്‍ നശീകരണം

“Manju”

പ​യ്യ​ന്നൂ​ര്‍: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ കു​ഞ്ഞി​മം​ഗ​ലം പു​ല്ല​ങ്കോ​ട് പു​ഴ​യോ​ര​ത്ത് വ​ന്‍​തോ​തി​ല്‍ ക​ണ്ട​ല്‍ ന​ശി​പ്പി​ച്ച്‌ നീ​ര്‍​ത്ത​ടം മ​ണ്ണി​ട്ടു​നി​ക​ത്തു​ന്നു. നി​ക​ത്തി​യ മ​ണ്ണെ​ടു​ത്ത് പൂ​ര്‍​വ സ്ഥി​തി സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ഞ്ഞി​മം​ഗ​ലം പൗ​രാ​വ​കാ​ശ പ​രി​സ്ഥി​തി സ​മി​തി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വേ​ലി​യേ​റ്റ സ​മ​യ​ത്ത് ജ​ല​നി​ര​പ്പെ​ത്തു​ന്ന സ്ഥ​ല​ത്തു​നി​ന്നും 50 മീ​റ്റ​റി​നു​ള്ളി​ല്‍ ഒ​രു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ഇ​വി​ടെ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വ​ന്‍​തോ​തി​ല്‍ ന​ശി​പ്പി​ച്ച്‌ മ​ണ്ണി​ട്ട് നി​ക​ത്തി​യ​തെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു. നി​ക​ത്തി​യ മ​ണ്ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്വ​ന്തം ചെ​ല​വി​ല്‍ നീ​ക്കം ചെ​യ്ത് പൂ​ര്‍​വ സ്ഥി​തി സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​വ​ണ​മെ​ന്നും ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൗ​രാ​വ​കാ​ശ പ​രി​സ്ഥി​തി സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button