KeralaLatest

നായയെ കാറില്‍ കെട്ടിവലിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ്​​ ചെയ്തു

“Manju”

Malayalam News - നായയെ കാറിൽ കെട്ടിവലിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു; വ്യാപക പ്രതിഷേധം | News18 Kerala, Kerala Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

തിരുവനന്തപുരം: നായയെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍‍‍ഡ് ചെയ്തു. കുന്നുകര സ്വദേശി യൂസഫിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ്​​ ചെയ്തത്. വാഹന പെര്‍മിറ്റ് ഒരു മാസത്തേക്കും റദ്ദ് ചെയ്തു. എറണാകുളം ആര്‍.ടി.ഒ ബാബു ജോണിന്റെ നിര്‍ദേശപ്രകാരം പറവൂര്‍ ജോയിന്റ് ആര്‍.ടി.ഒ രാജീവാണ് നടപടി സ്വീകരിച്ചത്. നേരത്തെ യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ​ഗതാ​ഗത മന്ത്രി ഉത്തരവിട്ടിരുന്നു.

യൂസഫിന് തിങ്കളാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിന്നും ​വിലക്കി.

കുന്നുകര പഞ്ചായത്തിലെ ചാലാക്കകുത്തിയതോട് റോഡില്‍ കഴിഞ്ഞ 11ന്​ രാവിലെ 11ഓടെയാണ്​ സംഭവം. ഓടുന്ന കാറിന്‍റെ പിറകില്‍ നായെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ യൂസുഫിനെതിരെ വ്യാപക ജനരോഷമുയര്‍ന്നിരുന്നു.

Related Articles

Back to top button