KeralaLatest

തൊഴിലധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പരിശീലനം

“Manju”

സംസ്ഥാന സർക്കാർ, പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിൽ വച്ചാണ് പരിശീലനം നടത്തുന്നത്. മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കോഴ്‌സുകൾ തികച്ചും സൗജന്യമാണ്. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റും നൽകും. പരിശിലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും, കെൽട്രോൺ സർട്ടിഫിക്കറ്റും നൽകും.

താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കോപ്പി, ഫോട്ടോ എന്നിവ സഹിതം മാർച്ച് എട്ടിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 8714269861.

Related Articles

Back to top button