IndiaKeralaLatest

ഇന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും യാത്രാവേളയില്‍ കൈയില്‍ കരുതേണ്ട

“Manju”

സിന്ധുമോള്‍ . ആര്‍
ന്യൂഡല്‍ഹി: ഇന്ന് മുതല്‍ രാജ്യത്ത് കൂടുതല്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. ഡിജിലോക്ക് സംവിധാനം അടക്കമുള്ള കാര്യങ്ങളില്‍ അടിമുടി മാറ്റമാണ് വരാനിരിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ആര്‍സി ബുക്കും ഡ്രൈവിങ് ലൈസന്‍സും ഒരുമിച്ച്‌ എപ്പോഴും കൈയില്‍ കരുതണം എന്ന തലവേദന ഇല്ല. വാഹന വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇവയുടെ സോഫ്റ്റ് കോപ്പി കൈവശം ഉണ്ടെങ്കില്‍ ധൈര്യമായി യാത്ര ചെയ്യാം. ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയ്ക്ക് ഫിസിക്കല്‍ വേരിഫിക്കേഷന്‍ ഇല്ല. റോഡു ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്.
വാഹനത്തിന്റെ മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, ഇ-ചെല്ലാന്‍ തുടങ്ങിയവ എല്ലാം ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാം. ഇതിന് സര്‍ക്കാരിന്റെ ഡിജിലോക്കര്‍ അല്ലെങ്കില്‍ എം-പരിവാഹന പോര്‍ട്ടലുകളെ ആശ്രയിക്കാം. അതുപോലെ ഡ്രൈവിങ് ചെയ്യുമ്പോള്‍ നാവിഗേഷനു മാത്രമോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനാകൂ. കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റാ ബേസില്‍ 10 വര്‍ഷം വരെ വാഹന ഉടമകളുടെ രേഖകളും പിഴ വിവരങ്ങളും സര്‍ക്കാരിന് സൂക്ഷിക്കാന്‍ ആകും.
വാഹന പരിശോധനയ്ക്കിടെ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഒഫിഷ്യല്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേഖകള്‍ ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button