IndiaLatest

ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

“Manju”

കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ സുബ്രത മുഖര്‍ജിയെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുബ്രത മുഖര്‍ജിയുടെ മൃതദേഹം സര്‍ക്കാര്‍ ഓഡിറ്റോറിയമായ രബീന്ദ്ര സദനില്‍ ഇന്ന് പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് കുടുംബവീട്ടിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

മമത ബാനര്‍ജി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മരണവിവരമറിഞ്ഞ് മമത ബാനര്‍ജി ആശുപത്രിയില്‍ എത്തിയിരുന്നു. സുബ്രത മുഖര്‍ജിയുടെ വേര്‍പാട് വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് സുബ്രത മുഖര്‍ജിയുടെ വേര്‍പാടിലൂടെ ഉണ്ടായതെന്നും മമത ബാനര്‍ജി പറഞ്ഞു. എഴുപതുകളില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന മുഖര്‍ജി 2010ലാണ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ബലിഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചത്.

Related Articles

Back to top button